Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshini Yatra

Thiruvananthapuram

പ്രിയദർശിനി യാത്ര അട്ടിമറിക്കാൻ ശ്ര​മം: സ്റ്റേഷൻ‍ മാ​സ്റ്റ​ര്‍ ഉ​ള്‍​പ്പ​ടെ ആറു പേ​ര്‍​ക്കെതിരേ നടപടി

വെ​ള്ള​റ​ട: സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ര്‍​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ ഭീ​തിപ​ര​ത്തുംവി​ധം വെ​ള്ള​റ​ട ഡി​പ്പോ ഉ​ട​ന്‍ പൂ​ട്ടുമെ​ന്ന ത​ര​ത്തി​ല്‍ ഫ്ലക്സ് ബോ​ര്‍​ഡ് സ്ഥാപിച്ചു കു​പ്ര​ച​ര​ണം ന​ട​ത്തി​യ​തി​നും വെ​ള്ള​റ​ട കെ​എ​സ്ആ​ര്‍ടിസി ഡി​പ്പോ​യി​ലെ അഞ്ചു ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കും സ്റ്റേഷ​ന്‍ മാ​സ്റ്റ​ര്‍​ക്കുമെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി.

വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജ​ന​പ​ക്ഷ പ​ദ്ധ​തി​ക​ളെ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യംകൊ​ണ്ട് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കെതി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ശി​ക്ഷാന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ ക​ണ്ട​ക്ട​ര്‍​മാ​രാ​യ ഷാ​ജി​കു​മാ​ര്‍, മോ​ഹ​ന്‍​രാ​ജ്, ജെ.എ​ല്. അ​നീ​ത്‍, ദീ​പ​ക് ര​ഹു, ആ​ര്‍.​ജെ. ര​തീ​ഷ്, സ്റ്റേ​ഷ​ന്‍​മാ​സ്റ്റ​ര്‍ എ​സ്. സു​ധീ​ര്‍ എ​ന്നി​വ​ര്‍​ക്കു സ്ഥലം മാറ്റത്തിനും ഉത്തരവായി.

Latest News

Corehub Up